ആദ്യമായി ഹൈദരാബാദിൽ എയർടെൽ 5ജി പരീക്ഷിച്ചു. നിലവിലുള്ളതിനേക്കാൾ നൂറിരട്ടി ക്ഷമതയും പത്തിരട്ടി വേഗതയും എയർടെൽ അവകാശപ്പെടുന്നു.
സെക്കൻ്റുകൾക്കുള്ളിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിച്ചുവെന്നും കമ്പനി പറയുന്നു. സർക്കാർ അനുമതി ലഭിക്കുന്ന പക്ഷം സേവനം ഉപഭോക്താക്കൾക്കും ലഭ്യമാക്കും. ടെലികോം സേവനദാതാവായ ജിയോയും ഈ വർഷം 5ജി അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







