വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് സ്ഥലം മാറ്റം. തൃശൂർ ജില്ലാ പോലീസ് മേധാവി ആയിട്ടാണ് പുതിയ നിയമനം. പകരം വയനാട് എസ് പി യായി ഇൻഫർമേഷൻ -കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ ചുമതല വഹിച്ചു വരുന്ന അരവിന്ദ് സുകുമാർ ഐ പി എസ് ആണ് എത്തുക.2014 ബാച്ച് ഐ പി എസ് കാരിയായ ജി പൂങ്കുഴലി 2016 സെപ്റ്റംബറിൽ പാലക്കാട് എ എസ് പി ആയാണ് സർവീസിൽ പ്രവേശിച്ചത്.2020 ഒക്ടോബറിലാണ് വയനാട്ടിൽ എത്തുന്നത് മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ട ഓപ്പറേഷൻ ഉൾപ്പെടെ നേതൃത്വം നൽകിയ ചരിത്രവും ആയിട്ടാണ് പൂങ്കുഴലിയുടെ ചുരമിറക്കം
എട്ട് മാസം മുമ്പാണ് ജി.പൂങ്കുഴലി വയനാട്ടില്‍ ചുമതലയേല്‍ക്കുന്നത്.

ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ







