കുന്നുമ്പുറത്ത് റോബിച്ചന്‍ (46) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ കുറുക്കന്‍മൂലയില്‍ വെച്ചായിരുന്നു സംഭവം. കാട്ടിക്കുളം ഭാഗത്ത് നിന്ന് കാപ്പിക്കുരു കയറ്റി കുറുക്കന്‍മൂല ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും, അതേ ദിശയില്‍ റോഡരികിലുണ്ടായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍ ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നറോബിച്ചനെ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി നിയന്ത്രണം വിട്ട് സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലിടിച്ച ശേഷം മതിലിലിടിച്ച് റോബിച്ചന് മുകളിലേക്ക് മറിഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്തി റോബിച്ചനെ പുറത്തെടുത്തുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജിന്‍സി. മക്കള്‍: ആകാശ്, അലോണ.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







