പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള ‘ മികവ്’ പദ്ധതിയിൽ പെടുത്തി GVHSS മാനന്തവാടി യിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടന പരിപാടികൾ വിജയിപ്പിക്കുവാനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.കിഫ്ബി വഴി ലഭിച്ച 5 കോടി ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ആണ് പൂർത്തിയായത്. ഫെബ്രുവരി 6ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയാണ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. സ്വാഗതസംഘം കമ്മററി ചെയർമാനായി മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്നവല്ലിയെ തെരഞ്ഞെടുത്തു.കൺവീനർ സലിം അൽത്താഫ് കൂടത്തിൽ (പ്രിൻസിപ്പാൾ ). യോഗത്തിൽ നഗരസഭ വൈ.ചെയർമാൻ പി വി എസ് മൂസ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: സിന്ധു, ക്ഷേമകാര്യ ചെയർമാൻ വിപിൻ വേണുഗോപാൽ, മറ്റ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻമാർ, കൗൺസിലർമാർ, പി.റ്റി.എ.പ്രസിഡണ്ട് പ്രദിപ ശശി, വൈ. പ്രിൻസിപ്പാൾ ടി.എം.തോമസ് മാത്യു ,മുൻ പ്രധാനാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







