കൽപറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള വർദ്ധന നിർദ്ദേശിക്കേണ്ട പതിനൊന്നാം ശമ്പള കമ്മീഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാതെ ഗിമ്മിക്ക് കാണിക്കുകയായിരുന്നു എന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മുപ്പതാമത് വയനാട് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. 2016ൽ പത്താം ശമ്പള കമ്മീഷൻ നിശ്ചയിച്ച ശമ്പളത്തിൻ്റെ കൂടെ ഇപ്പോൾ കുടിശ്ശികയായ ക്ഷാമബത്ത ഉൾപ്പെടെ 28% നൽകേണ്ടതുണ്ട്. ഏതൊരു ശമ്പളക്കമ്മീഷനും നിർബന്ധമായും നൽകേണ്ട 10% മാത്രമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് ജീവനക്കാരോടും അധ്യാപകരോടുമുള്ള വെല്ലുവിളിയാണ്.സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. രാജൻ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.വി. അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികൾ: രാജൻബാബു (പ്രസിഡൻഡ്) ബിനീഷ് കെ.ആർ ( സെക്രട്ടറി), ഫിലിപ്പ് സെബാസ്റ്റ്യൻ (ട്രഷറർ) ബിനോ ടി അലക്സ്, സിജോ കെ പൗലോസ്, ( സംസ്ഥാന കൗൺസിലർമാർ )
ഷാന്റോ മാത്യു, സനു പി. എസ് (വൈസ് പ്രസിഡന്റ്)
ഷൈനി ജേക്കബ്, ബിനു പി ജെ( ജോയിന്റ് സെക്രട്ടറി).








