പ്രശസ്ഥ മരിയാന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാദേവാലയത്തിന്റെ 113-ാം വാര്‍ഷിക തിരുന്നാളാഘോഷത്തിന് കൊടിയേറി.
ഫെബ്രുവരി 2 മുതല്‍ 18 വരെ നടക്കുന്ന തിരുന്നാളിന്റെ പ്രധാന ദിവസങ്ങള്‍ 10, 11 മാണ്. പള്ളിക്കുന്ന് ദേവാലയത്തില്‍ ജാതിമത ഭേദമെന്യേ ഭക്തജനങ്ങള്‍ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും, നേര്‍ച്ച ഭക്ഷണം കഴിക്കാനുമായി എത്തിചേരാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരി പിടിമുറുക്കിയതിനാല്‍ നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതല്ല. എല്ലാ ആഘോഷങ്ങളും മാറ്റിവച്ച് ഇത്തവണ തിരുകര്‍മ്മങ്ങള്‍ക്കു മാത്രമാകും മുഖ്യ പരിഗണന. കൂടാതെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതല്ലെന്നും ഇടവക വികാരി അറിയിച്ചു. ഫാ. ജെഫ്രിനോ അനുസ്മരണ ദിനമായി ആചരിക്കുന്ന കൊടിയേറ്റ ദിവസമായ ഇന്ന് പള്ളിക്കുന്ന് ടൗണിലെ ഗ്രോട്ടോയില്‍ ഇടവക വികാരിയായ റവ. ഫാ. സെബാസ്റ്റ്യന്‍ കറുക പറമ്പില്‍ പരിശുദ്ധ അമ്മയുടെ 113-ാം വാര്‍ഷിക തിരുന്നാളാഘോഷത്തിന് കൊടിയുയര്‍ത്തി.
പരിശുദ്ധ അമ്മയുടെ തിരുന്നാളാഘോഷത്തിന്റെ കൊടിയേറ്റം കനാനെത്തിയ നൂറുകണക്കിന് ഭക്തജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാതൃകയായത് ശ്രദ്ധേയമായി. പ്രധാന ദിനമായ 11 ന് ആഘോഷമായ ദിവ്യ ബലിക്ക് മോസ്റ്റ് റവ. ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.








