പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? കഴിയുമെന്ന് പുതിയ പഠനം.

‘പണം കൊണ്ട് സന്തോഷം വാങ്ങാൻ പറ്റില്ല’ എന്ന് പണ്ട് മുതലേ ആളുകൾ പറയുന്ന ഒരു കാര്യമാണ്. എന്നാൽ, സത്യത്തിൽ പണം കൊണ്ട് സന്തോഷവും, മനഃസമാധാനവും വാങ്ങാൻ പറ്റുമോ? പറ്റുമെന്ന് വേണം പറയാൻ. അടുത്തകാലത്തായി നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഇത് സ്ഥിരീകരിക്കുന്നു. മുൻപ് 2010 -ൽ നൊബേൽ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്ധർ നടത്തിയ പഠനത്തിൽ കൂടുതൽ പണം നമ്മെ കൂടുതൽ സന്തോഷവാന്മാരാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ, അതിന് ഒരു നിശ്ചിത അളവും അന്നത്തെ പഠനത്തിൽ ​ഗവേഷകർ പറഞ്ഞിരുന്നു. ഏകദേശം 54 ലക്ഷം രൂപാ വർഷത്തിൽ കിട്ടിയാലാണ് നമുക്ക് സന്തോഷം നേടാനാവുക. അതിൽക്കൂടുതലെത്ര പണം നാമുണ്ടാക്കുന്നുവെന്നതിൽ കാര്യമില്ല. ഈ നിശ്ചിത അളവിൽ കൂടുതൽ പണമുണ്ടാകുന്നത് വീണ്ടും നമ്മുടെ സന്തോഷം വർധിപ്പിക്കില്ല എന്നാണ് അന്ന് ​ഗവേഷകർ പറഞ്ഞിരുന്നത്. എന്നാൽ, പുതിയ പഠനത്തിൽ പറയുന്നത് അങ്ങനെയൊരു പണത്തിന്റെ കണക്കില്ല, എത്ര കൂടുതൽ പണം ഉണ്ടാകുന്നുണ്ടോ അത്രയധികം നമുക്ക് സന്തോഷമുണ്ടാകുമെന്നാണ്.

ഈ പുതിയ പഠനം അനുസരിച്ച്, പണത്തിന് യഥാർത്ഥത്തിൽ സന്തോഷം നൽകാൻ കഴിയുമെന്നും, കൂടുതൽ പണം കൂടുതൽ സന്തോഷം തരുമെന്നും പറയുന്നു. 1,725,994 സാമ്പിളുകളെ അടിസ്ഥാനമാക്കി പെൻ‌സിൽ‌വാനിയ സർവകലാശാലയാണ് ഈ പഠനം നടത്തിയത്. ഉയർന്ന വരുമാനം നമ്മുടെ വൈകാരികക്ഷേമത്തെ മെച്ചപ്പെടുത്തുമെന്നും, ജീവിതത്തിൽ കൂടുതൽ സംതൃപ്തി നൽകുമെന്നും ഗവേഷകർ കണ്ടെത്തി. പഠനത്തിന്റെ പ്രധാന രചയിതാവാണ് പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ വാർ‌ട്ടൺ സ്കൂൾ ഫോർ ബിസിനസിലെ ഗവേഷകൻ മാത്യു കില്ലിംഗ്സ്‌വർത്ത്. അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സിലെ 33,391 മുതിർന്നവരിൽ നിന്ന് സ്മാർട്ട്‌ഫോണുകളുടെ സഹായത്തോടെ സാമ്പിളുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ വരുമാനത്തിനൊപ്പം സന്തോഷവും വർദ്ധിക്കുമെന്ന് ഗവേഷണ സംഘം കണ്ടെത്തിയത്.

ഈ പഠനം ഉയർന്ന വരുമാനം ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതായും, മൊത്തത്തിലുള്ള ജീവിതത്തിൽ കൂടുതൽ സംതൃപ്തി നൽകുന്നതായും കണ്ടെത്തുകയുണ്ടായി. “Experienced well-being rises with income, even above $75,000 per year” എന്ന ഈ പഠനം പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“നിങ്ങൾക്ക് കൂടുതൽ പണമുണ്ടാകുമ്പോൾ, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭിക്കുന്നു. ഈ മഹാമാരി സമയത്ത് ചുറ്റിലും നോക്കിയാൽ നമുക്ക് അത് കാണാൻ സാധിക്കും. ഇന്നത്തെ കാലത്ത് ജോലി നഷ്ടമായ ആളുകൾക്ക് ജീവിക്കണമെങ്കിൽ ഏറ്റവും പെട്ടെന്ന് അടുത്ത ജോലിയ്ക്ക് കയറേണ്ടതായി വരുന്നു. എന്നാൽ, സാമ്പത്തികമുള്ള ഒരാൾക്ക് ഒരു മികച്ച ജോലിക്കായി കാത്തിരിക്കാം. അതാണ് വ്യത്യാസം. ഒരാളുടെ ജീവിതത്തിലെ വലുതും ചെറുതുമായ തീരുമാനങ്ങളിലുടനീളം പണം ഒരു നിർണായക പങ്ക് വഹിക്കുന്നു. പണം ഒരു വ്യക്തിക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വയംഭരണാധികാരം നൽകുന്നു.” കില്ലിംഗ്സ്‌വർത്ത് പറഞ്ഞു.

അതായത്. ചുരുക്കത്തിൽ പുതിയ പഠനം പറയുന്നത് പണമുണ്ടായിട്ടെന്താ കാര്യം എന്ന നമ്മുടെ ചിന്ത തെറ്റാണ് എന്നും പണം മനുഷ്യർക്ക് കൂടുതൽ സാധ്യതകൾ നൽകുമെന്നുമാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പും ജീവിതവും മനുഷ്യരെ കൂടുതൽ കൂടുതൽ സന്തോഷമുള്ളവരാക്കുമെന്നും പഠനം പറയുന്നു. അത് നേടണമെങ്കിൽ പണം കൂടിയേ തീരൂവെന്നും അങ്ങനെ പണം മനുഷ്യന്റെ സന്തോഷത്തെയും സംതൃപ്തിയെയും വലിയ തോതിൽ സ്വാധീനിക്കുമെന്നും പുതിയ പഠനം നടത്തിയ ​ഗവേഷകർ സൂചിപ്പിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്.

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.

“തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”

പുൽപ്പള്ളി: സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി

സ്പർശ് നാലാം വാർഷികം. സ്വാഗതസംഘം ഓഫീസ് തുറന്നു.

കൽപ്പറ്റ: കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപ്പറ്റ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്പർശ് , സ്നേഹ

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.