സ്വര്‍ണവില പവന് 35,000 രൂപയായി; അഞ്ചുമാസത്തിനിടെ കുറഞ്ഞത്‌ 7000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില.

ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു.

ഇതോടെ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകരാജ്യങ്ങള്‍ പ്രതിസന്ധിനേരിട്ടതാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടിയത്.

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതും പ്രതിസന്ധിയില്‍നിന്ന് സമ്പദ്ഘടനകള്‍ കുതിപ്പുതുടങ്ങിയതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിച്ചു. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വര്‍ണവിലയെ സ്വാധിനിച്ചു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ നാലാം ദിവസവും വിലിയില്‍ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്.

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍,

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.

ദിവസവും സോഡ കുടിക്കുന്നവരാണോ നിങ്ങൾ, ഫാറ്റി ലിവ‍ർ പിന്നാലെയുണ്ടേ

ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോ​ഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്. ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.