കേരളത്തിൽ ചെറിയ പെരുന്നാള്‍ ദിനത്തിലും CBSE പരീക്ഷ; മെയ് 13-ലെ 10,12 ക്ലാസ് പരീക്ഷയ്ക്കെതിരേ പ്രതിഷേധം.

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിന്നും ശേഷമാണ് മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് പതിമൂന്നിന് ആണ് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാളിന്റെ പൊതു അവധിയാണ്.

ദേശീയ കലണ്ടർ പ്രകാരം 14നാണ് ചെറിയ പെരുന്നാളിന്റെ പൊതു അവധി. മാസപ്പിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാൾ വരിക. അതിനാൽ പരീക്ഷ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കുവാനാണ് തീരുമാനമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മെയ് 13ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് പശ്ചാതലത്തിൽ ഒരു ക്ലാസിൽ 12 പേരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകൾ 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികൾ ഒരുമിച്ച് എത്തുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
സി ബി എസ് ഇ തീരുമാന പ്രകാരം മെയ് നാല് മുതൽ ജൂൺ വരെയാണ് ഫൈനൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാലിന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് ആറിന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാ‍ർഗനിർദേശങ്ങൾക്ക് പുറമേ കോവിഡ് 19 മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ചോദ്യ പേപ്പർ വായിക്കാൻ അധികമായി 15 മിനിറ്റ് നൽകും. പരീക്ഷയ്‌ക്ക് എത്തുമ്പോൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ഉണ്ടാകും.
39 ദിവസം നീണ്ട് നിൽക്കുന്നതാണ് ഈ വർഷത്തെ പരീക്ഷ കാലം. കഴിഞ്ഞ വർഷം ഇത് 45 ദിവസമായിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കിടയിൽ പഠനത്തിനും റിവിഷനും മതിയായ സമയം ലഭിക്കുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും രണ്ട് മുഖ്യ വിഷയങ്ങൾക്കാണ് സമയം ലഭിക്കുക.

കോവിഡ് പശ്ചാത്തലത്തിൽ സിലബസിൽ സി ബി എസ് ഇ 30 ശതമാനം കുറവ് വരുത്തിയിരുന്നു. വിദ്യാലയങ്ങൾ മാർച്ച് ഒന്നിന്നാണ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് മെയ് മുതലുള്ള ഫൈനൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.

ദിവസവും സോഡ കുടിക്കുന്നവരാണോ നിങ്ങൾ, ഫാറ്റി ലിവ‍ർ പിന്നാലെയുണ്ടേ

ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോ​ഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്. ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.