‘അഞ്ച് കോടി രൂപ തന്നാല്‍ മോദിയെ കൊല്ലാം’; പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പുതുച്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 43കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പുതുച്ചേരിയിലെ ആര്യക്കുപ്പം സ്വദേശിയായ സത്യാനന്ദം ആണ് വിവാദ പോസ്റ്റിന് പിന്നില്‍. അറസ്റ്റിന് ശേഷം ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 505(1) 505(2) പ്രകാരം കേസെടുത്തിരിക്കുകയാണ്.

മോദിയെ പോട ( മോദിയെ കൊല്ലാന്‍ തയ്യാറാണ്. ആര് അഞ്ച് കോടി രൂപ തരും?), എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്.

ഈ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ഒരു ടാക്‌സി ഡ്രൈവറാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു.

സത്യ സത്യ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമായിരുന്നു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ നിരവധി ദേശീയ നേതാക്കള്‍ക്കെതിരെ ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയതായി പൊലീസ് കണ്ടെത്തി. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന രീതിയിലും ചില പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം

കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ

ഇന്നും കനത്ത് പെയ്യും, പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു.

കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.