പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഒരു ഫോൺ കോളിലൂടെ കെ.എസ്.ഇ.ബി സേവനങ്ങൾ ഓഫീസിൽ എത്താതെ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി. 1912 എന്ന കസ്റ്റമർ കെയർ നമ്പറിലാണ് സേവനങ്ങൾക്കായി ബന്ധപ്പെടേണ്ടത്. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈൻ/ മീറ്റർ മാറ്റിവയ്ക്കൽ എന്നീ സേവനങ്ങളാണ് പദ്ധതി പ്രകാരം നൽകുന്നത്. ജില്ലയിൽ മാനന്തവാടി ഡിവിഷന് കീഴിലെ പാടിച്ചിറ, കോറോം ഇലക്ട്രിക്കൽ സെക്ഷനുകളിലും, കൽപ്പറ്റ ഡിവിഷനിലെ കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പളക്കാട് സെക്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെനീഷ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീബ് കരണി, മെമ്പർ നൂറിഷ ചേനോത്ത് തുടങ്ങിയവർ പങ്കെടുത്തു.

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.
മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ