സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് വയനാട് ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായി.

സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി ജില്ലയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായി. വയനാട് ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലാണ് ഉപകേന്ദ്രം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോഴ്സുകളും കുറവുള്ള ജില്ലയില്‍ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇവ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം ജില്ലയില്‍ ആരംഭിച്ചത്. നിലവില്‍ ജില്ലയിലുള്ള കോളേജില്‍ കൂടുതല്‍ കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. പുതിയ കോളേജുകളും കോഴ്സുകളും ആരംഭിക്കുന്നതിന് ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാക്ഷരതാ നിരക്കും, ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിനും പരീക്ഷകളില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുമാണ് പിന്നോക്ക ജില്ലയായി വയനാട്ടില്‍ ഉപകേന്ദ്രം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. സിവില്‍ സര്‍വ്വീസ് ലഭിക്കുന്നവര്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും, ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമയബന്ധിതമായി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി ജനവിഭാഗങ്ങളും, തോട്ടം തൊഴിലാളികളും, ചെറുകിട കര്‍ഷകരും കൂടുതലുള്ള ജില്ലയില്‍ അവരുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായത്. എല്ലാ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് ക്ലാസ്സുകള്‍. ഒന്നാം വര്‍ഷ പരിശീലന ക്ലാസ്സുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. വിഘ്നേശ്വരി, നഗരസഭ കൗണ്‍സിലര്‍ സി.എം. ശിവരാമന്‍, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ എം.എസ്. രാജിമോള്‍, കോര്‍ഡിനേറ്റര്‍ സോബിന്‍ വര്‍ഗീസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ്‌ ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ

‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്. ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അല‍ർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *