കെസിവൈഎം മാനന്തവാടി മേഖലയും കെസിവൈഎം കല്ലോടി മേഖലയും സംയുക്തമായി ഡൽഹി കർഷകർക്ക് ഐക്യദാർഢ്യവും പരിസ്ഥിതി ലോല പ്രദേശം ആക്കുവാനുമുള്ള കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു.മുഖ്യാതിഥി ജോസ് പള്ളത്ത്, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജീഷിൻ മുണ്ടക്കത്തടത്തിൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാദർ ആഗസ്റ്റ്യൻ ചിറക്കതോട്ടത്തിൽ, രൂപത ഭാരവാഹികളായ ജിയോ മച്ചുകുഴിയിൽ, ജിജിന കറുത്തേടത്ത്, മാനന്തവാടി മേഖല പ്രസിഡന്റ് അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, കല്ലോടി മേഖല പ്രസിഡന്റ് ലിബിൻ മേപ്പുറത്ത്, കല്ലോടി മേഖല ഡയറക്ടർ ഫാദർ ജോജോ ഔസിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







