പനമരം : പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വയനാടൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വയനാടൻ കർഷകർ പ്രളയം, മണ്ണിടിച്ചിൽ, വിലത്തകർച്ച , കോവിഡ് തുടങ്ങി ദുരിതങ്ങൾ മൂലം കാർഷിക വിളകൾക്ക് വിപണി ലഭിക്കാതെ പ്രയാസപ്പെടുന്ന വേളയിലെ ഇടിത്തീ പോലെ വന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരിനിയമം നടപ്പിലാക്കിയാൽ വരും ദിവസങ്ങളിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. എം.ആർ.രാമകൃഷ്ണൻ , കെ.സി.സഹദ്, റസാഖ്.സി പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജൻ, ടി. ഖാലിദ്, മൂസ കൂളിവയൽ, എം.ശ്രീജിത്ത്, ഉമ്മർ കേളോത്ത്, നസീർ തിരുവാൾ എന്നിവർ നേതൃത്വം നൽകി.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







