കേരം തിങ്ങും കേരള നാട്ടില്‍ വീണ്ടും കര്‍ഷകനെ ഓര്‍ക്കാനായി ഒരു ദിനം വന്നെത്തിയിരിക്കുന്നു. മണ്ണില്‍ പണി എടുക്കുന്നവന്റെ ദിനത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മങ്ങലേറ്റിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കര്‍ഷക ദിനം പ്രളയം കവര്‍ന്നപ്പോള്‍ ഈ വര്‍ഷം കൊറോണയുടെ പിടിയിലമരുകയാണ്. അതിര്‍ത്തി കടന്നെത്തുന്ന അയല്‍ സംസ്ഥാനത്തെ ഭക്ഷ്യവിളയേക്കാള്‍ രുചിയേറുന്നത് സ്വന്തം നാട്ടിലെ മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകള്‍ക്ക് ലഭിക്കുമെന്ന കൊറോണ കാലം മലയാളിയെ പഠിപ്പിച്ചു. ഭക്ഷ്യ ക്ഷാമത്തെ മുന്‍കൂട്ടി പ്രവചിച്ച സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തില്‍ കേരളം വീണ്ടും പച്ചപുതച്ചു തുടങ്ങിയിരിക്കുന്നു. ഏത് തൊഴില്‍ മേഖലയില്‍ ജോലി എടുക്കുന്നവനും മണ്ണില്‍ ഇറങ്ങി പഴമയുടെ ഓര്‍മ്മകളിലേക്ക് പിച്ചവെക്കുവാന്‍ കാലം പഠിപ്പിച്ചു. എന്നാല്‍ കര്‍ഷകനെന്ന നിലയില്‍ ഒരു ദിനത്തെ ആഘോഷിക്കുവാന്‍ പ്രകൃതിയും വൈറസും സമ്മതിക്കുന്നില്ല. വരും വര്‍ഷങ്ങളിലും ഈ ദിനത്തിന്റെ ഗതി പ്രവചനാതീതമാണ്.
മണ്ണില്‍ കൃഷി ചെയ്‌തെടുക്കുന്നവയൊക്കെ വന്യമൃഗങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിവിളിക്കുന്ന കര്‍ഷകനെ നാം ഓര്‍ക്കണം. പ്രകൃതി വികൃതമാക്കിയ കൃഷി ഭൂമിയില്‍ തളര്‍ന്നിരിക്കുന്ന കര്‍ഷകനെ നാം ഓര്‍ക്കണം. മണ്ണില്‍ പൊന്നു വിളയിക്കാനായി ഉള്ളതെല്ലാം പണയപ്പെടുത്തി ആവേശത്തോടെ കൃഷിയിറക്കി കാര്‍ഷിക വിളകളെല്ലാം രോഗബാധമൂലം നശിച്ച് കടക്കെണിയിലായ കര്‍ഷകനെ നാം ഓര്‍ക്കണം.
കര്‍ഷകന്‍ ദാരിദ്ര്യമകറ്റുന്നവനാണ്. അവന്റെ തകര്‍ച്ചയില്‍ നാടും സര്‍ക്കാരും ഒന്നിച്ചു നില്‍ക്കണം. കൈ പിടിച്ച് പ്രോത്സാഹിപ്പിക്കാന്‍, ദുരിതങ്ങളില്‍ സഹായിക്കാന്‍ ചിങ്ങം 1 എന്ന ഈ ദിനം അര്‍ത്ഥമുള്ളതാകട്ടെ.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ