മേപ്പാടി: വയനാട്ടില്‍ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയ രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടിച്ചെടുത്തു. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് കടത്തിയ 20 ലക്ഷം രൂപയുടെ തടിയാണ് മേപ്പാടി റേഞ്ച് ഓഫീസര്‍ പിടികൂടിയത്. വാഴവറ്റ, ആവലാട്ടു കുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചത്. വാഴവറ്റയിലെ തടിമില്ലിന്റെ പേരില്‍ അനുവദിച്ച പാസ് ദൂരുപയോഗം ചെയ്ത് മരം പെരുമ്പാവൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. മരംകൊള്ളയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ മേപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെത്തി മരത്തടികള്‍ പിടിച്ചെടുക്കുകയായിരുന്നു. വാഴവറ്റയിലെ തടിമില്ല് ഉടമ റോജി അഗസ്ത്യനെതിരെ വനംവകുപ്പ് കേസും എടുത്തിട്ടുണ്ട്.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി