വെള്ളമുണ്ട:പന്ത്രണ്ടാം മൈലിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളമുണ്ട എടത്തും മൂല ശ്രീനിവാസന്റെയും ശ്രീലതയുടെയും മകന്‍ ശ്രീരാജ് (23) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീരാജിനേയും, സഹയാത്രികനേയും ആദ്യം മക്കിയാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ശ്രീരാജ് മരണപ്പെടുകയായിരുന്നു.