കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.02.21) പുതുതായി നിരീക്ഷണത്തിലായത് 483 പേരാണ്. 518 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി.
നിലവില്‍ നിരീക്ഷണത്തിലുള്ളത് 6384 പേര്. ഇന്ന് പുതുതായി 31 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് ഇന്ന് 1129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 273418 സാമ്പിളുകളില്‍ 269520 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 243705 നെഗറ്റീവും 25815 പോസിറ്റീവുമാണ്.