പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാധ്യത ഉളളതിനാല്‍ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുളള സമയത്തിനുളളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചിട്ടുണ്ട്.ഉത്തരവ് എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം