അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിലെ ആദ്യ ട്രൈബൽ ലൈബ്രറി കാരച്ചാൽ വാർഡിലെ അത്തിച്ചാലിൽ പഞ്ചായത്ത് പ്രസിഡന്റ സി.കെ ഹഫ്സത്ത് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ടി കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ പുസ്തകവിതരണോദ്‌ഘാടനം ചെയ്തു. ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ.കെ ജോർജ്ജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സുമ വി.പി, എം.പി സേവ്യർ, ടി.എം ബിജു, കെ.പി കുര്യാക്കോസ്, പി.ജി സ്റ്റാന്റലി, ടി.എ ജോസ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ആനന്ദ് സ്വാഗതവും, ഉപദേശകസമിതി കൺവീനർ പി.വി ജോർജ്ജ് നന്ദിയും പറഞ്ഞു.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്