എനോഷ് 2021ന് തുടക്കമായി

നൈതീക യുവത്വം സമഗ്ര സമൂഹ പുനർനിർമ്മിതിക്ക് എന്ന് ആപ്തവാക്യത്തിലൂന്നി കെസിവൈഎം മാനന്തവാടി രൂപത 2021 പ്രവർത്തനവർഷത്തിന് ആരംഭം കുറിച്ചു.മരക്കടവ് സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവുമായ എനോഷ് 2021ഫെബ്രുവരി 21 ന് നടത്തപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്നു.
മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ ഉദ്ഘാടനം നിർവഹിച്ച് കർമപദ്ധതി കലണ്ടറിന്റെ ആദ്യ പതിപ്പ് രൂപത വൈസ് പ്രസിഡന്റ് ഗ്രാലിയ വെട്ടുകാട്ടിലിനു നല്കി പ്രകാശനം ചെയ്തു.യുവജന സാമൂഹ്യ പൊതുപ്രവർത്തകനായ അഗസ്റ്റി റ്റി ജോയി മുഖ്യ പ്രഭാഷണം നടത്തി.മുള്ളൻകൊല്ലി ഫൊറോന വികാരി റവ.ഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി.

കെസിവൈഎം സംസ്ഥാന സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറിമാരായ റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്,ആനിമേറ്റർ സി. സാലി CMC, മുള്ളൻകൊല്ലി മേഖല ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ,മുള്ളൻകൊല്ലി മേഖല പ്രസിഡന്റ്‌ ഫെബിൻ കാക്കോനാൽ, മരക്കടവ് യൂണിറ്റ് പ്രസിഡന്റ്‌ ലിതിൻ തുരുത്തികാട്ടിൽ എന്നിവർ സംസാരിച്ചു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.