ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭയ്ക്ക് സമാനമായ യോഗം എപിജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 683 കരട് പ്രോജക്ടുകള്‍ ചര്‍ച്ച ചെയ്തു. ബ്ലോക്ക്തല പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചയും ക്രോഡീകരണവും നടത്തി. വൈസ് പ്രസിഡന്റ് എസ്. ബിന്ദു സ്വാഗതം പറഞ്ഞു. ജില്ലാ -ഗ്രാമ -ബ്ലോക്ക് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ