അമ്പലവയൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി അമ്പലവയൽ പഞ്ചായത്ത് തല ശിൽപ്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ സെക്രട്ടേറിയേറ്റംഗം വി.വി ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ പാമ്പള തുടങ്ങിയവർ സംസാരിച്ചു.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ
കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു