കബനീ പ്രൊജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് ഇടതു സർക്കാരിൻ്റെ വഞ്ചനയുടെ അവസാന ഏട് : കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി പതിനൊന്ന് തസ്തികകളും നഷ്ടപ്പെടുത്തി കൊണ്ട് ഫെബ്രുവരി 23-ന് ഇറക്കിയ സർക്കാർ ഉത്തരവ് നം.32/2021 ഇടതു സർക്കാരിൻ്റെ ജീവനക്കാരോടുള്ള വഞ്ചനയുടെ അവസാന ഏടാണ്, ഓഫീസും തസ്തികകളും സംരക്ഷിക്കാൻ കഴിയാത്തത് സർക്കാരിൻ്റെ കഴിവുകേട് മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. കാർഷിക മേഖലയായ വയനാട് ജില്ലയിലെ ചെറുകിട കർഷകർക്ക് ഉപകാരപ്രദമാകേണ്ട ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകേണ്ട മണ്ണ് സംരക്ഷണ വകുപ്പിലെ തസ്തികകളാണ് ജില്ലക്ക് നഷ്ടപ്പെടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വയനാട് പാക്കേജ് പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ കർഷകരെയും വഞ്ചിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്.

2017 മുതൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് അധികാരികളും ചേർന്ന് ജീവനക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്. 2020 ഏപ്രിൽ മുതൽ ശമ്പള വിതരണവും തടസ്സപെട്ടതോടു കൂടി ജീവനക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ കബനീ പ്രൊജക്ട് തുടരാനാവില്ലെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ജീവനക്കാരെ നിലനിർത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നുമുള്ള ന്യായങ്ങൾ നിരത്തി വഞ്ചനാപരമായ നിലപാടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇല്ലാത്ത തസ്തികകളിലും പിൻ വാതിലിലൂടെയും നിയമനങ്ങൾ നേടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ ഒരു സർക്കാരാണ് പി.എസ്.സി വഴി പരീക്ഷയെഴുതി ജോലിയിൽ കയറിയ ജീവനക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത്.

നവംബർ ആദ്യവാരത്തിൽ തന്നെ രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്യാനും നിലവിലുള്ള ഒഴിവുകളിൽ ജീവനക്കാരെ പുനർ നിയമിക്കാനും കോടതി ഉത്തരവ് വന്നത് ജീവനക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ നിലവിലെ ഉത്തരവ് പ്രകാരം വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഓഫീസുകളിലേക്ക് നിയമിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമെന്ന് മാത്രമല്ല ഒരു പാട് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള സാഹചര്യവും ജീവനക്കാർ തള്ളിക്കളയുന്നില്ല. കോടതി വിധി നടപ്പിലാക്കി എന്ന് വരുത്തി തീർത്ത് ജീവനക്കാരെ പെരുവഴിയിലാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ആരോപിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *