ബത്തേരി: കേരള പ്രവാസി സംഘത്തിന്റെ സുൽത്താൻ ബത്തേരി ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഗോപിനാഥിന് നൽകി കൊണ്ട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി സാമുവൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സരുൺ മാണി, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് കടൽമാട്, ജില്ലാ കമ്മിറ്റിയംഗം മുജീബ് റഹ്‌മാൻ, മേരി രാജു, എ മുഹമ്മദാലി, അസീസ് കരടിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.