തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്. മാർച്ച് 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്