കളഞ്ഞു കിട്ടിയ 6 പവന്റെ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. കണിയാമ്പറ്റ മില്ല് മുക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നസീറാണ് പള്ളിമുക്ക് നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ച ശേഷം ഉടമയായ പള്ളിമുക്ക് വളപ്പില്‍ സുലേഖയെന്ന വ്യക്തിക്ക് കൈമാറിയത്. മാലകളഞ്ഞു പോയ വിവരം സുലേഖ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് സ്‌റ്റേഷനില്‍ വെച്ച് മാല കൈമാറി.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ