വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈഗിംകബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹം നടക്കില്ലെന്ന് കണ്ടാല്‍ അത് ബലാത്സംഗ കുറ്റമായി കാണാനാകില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയ ശേഷം അത് പാലിക്കാനായില്ലെന്ന പേരില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിവാഹ വാഗ്ദാനത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം നടക്കില്ലെന്ന സ്ഥിതിയെത്തുമ്പോള്‍ അയാള്‍ വഞ്ചിച്ചുവെന്നാരോപിച്ച് പീഡന പരാതി നല്‍കുകയും ചെയ്യുന്നത് എല്ലാ കേസുകളിലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരന്റെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്ഐആറും കോടതി റദ്ദാക്കുകയും ചെയ്തു. തെറ്റായ വിവാഹ വാഗ്ദാനത്തിലൂടെ ഒരാള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്നതും അയാള്‍ അവളെ ചതിക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് 2019ലെ ഒരു വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.

എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ എല്ലായ്പ്പോഴും വഞ്ചനയായി കാണാന്‍ കഴിയില്ലെന്നായിരുന്നും കോടതി പ്രസ്താവിച്ചു. 2018 മാര്‍ച്ചിലാണ് യുപിയിലെ മഥുര സ്വദേശിയായ പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിപ്പെടുത്തന്നതും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തന്നെ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. അതിന് ശേഷം ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. എന്നാല്‍ പ്രതി തന്നെ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നു ഇവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും

‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.   ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ

ജില്ലാതല പട്ടയമേള നാളെ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഭൂരഹിതരില്ലാത്ത നവകേരളം ലക്ഷ്യമാക്കി ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കർമപദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പട്ടയമേള നാളെ (ജൂലൈ 15) രാവിലെ 10.30 ന് റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംകൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ

നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.