കല്‍പ്പറ്റ: ക്ഷീര കര്‍ഷക കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ മാര്‍ച്ച് 13നു കല്‍പ്പറ്റയില്‍ നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാല്‍ സംഭരണ വിലയും അളവും കുറയ്ക്കാനുള്ള നീക്കം മില്‍മ പിന്‍വലിക്കുക, എസ്എന്‍എഫ്, ഫാറ്റ് നിലവാരം കാലോചിതമായി പുനഃക്രമീകരിക്കുക, കാലിത്തീറ്റ വിലക്കയറ്റം നിയന്ത്രിക്കുക, വേനല്‍ക്കാല സബ്‌സിഡി പാലിന്റെ ഗുണനിലവാരം കണക്കിലെടുക്കാതെ മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ 10നു ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും.ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയി പ്രസാദ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട്, കെ.ജെ. ജോസ്, എം.എം. ജോസ്, സജീവന്‍ മടക്കിമല, ഷാന്റി ചേനപ്പാടി, പി.ഡി. ശിവദാസന്‍, കെ.എം. എല്‍ദോസ്, പി.എം. ജോസ്, എ.എക്‌സ്. ജോസ്, പി.എം. പരീത് എന്നിവര്‍ പ്രസംഗിച്ചു.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ