മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ജനങ്ങള്‍ക്ക് അമിതഭാരം വരുത്തിവെച്ചുകൊണ്ട് മാനന്തവാടി പഞ്ചായത്ത് നഗരസഭ ആയതുമുതലുള്ള വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി അടയ്ക്കണമെന്ന നഗരസഭയുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി ടൗണ്‍ ചര്‍ച്ച് യുണിറ്റ് ആവശ്യപ്പെട്ടു. 2015-16 വര്‍ഷമാണ് മാനന്തവാടി പഞ്ചായത്ത് നഗരസഭയായി മാറിയത്.വാങ്ങേണ്ടിയിരുന്ന നികുതി ഓരോവര്‍ഷവും വാങ്ങാതെ ഇപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലേ പുതുക്കിയ നികുതി അടയ്ക്കണമെന്ന ആവശ്യം കോവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ദുരിതമാവുകയാണെന്നും കെ.സി.വൈ.എം.മാനന്തവാടി മുനിസിപ്പാലിറ്റി ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി നികുതി വര്‍ദ്ധനവിനെതിരെ സമരം ചെയ്തതും അധികാരത്തില്‍ വന്നാല്‍ നികുതി ഇളവ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നവരുമാണ്. ഈ വാഗ്ദാനം പാലിച്ചുകൊണ്ട് കഴിഞ്ഞ 5 വര്‍ഷത്തെ വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി ഇളവുചെയ്ത് മാനന്തവാടി നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ കെട്ടിട ഉടമകള്‍ക്കും ഇളവ് അനുവദിക്കണമെന്നും കെ.സി വൈഎം ആവശ്യപ്പെട്ടു.ഫാ.ജോസഫ് പരുവുമ്മേല്‍ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡോണ്‍ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു.ജിജിന കറുത്തേടത്ത്, ആര്യ പടിഞ്ഞാറെവിട്ടില്‍, ബ്ലെന്‍ കുളപ്പുറത്ത്, ഐ വിന്‍ ചെമ്മറപ്പള്ളില്‍, സി.റോസ്മിന്‍ മാത്യൂ എന്നിവര്‍ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





