സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,720 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 400 രൂപയായി.
35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4215 രൂപയായി. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില.സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.