മാനന്തവാടി : മെഡിക്കൽ കോളേജ് പ്രഖ്യാപനം കഴിഞ്ഞ് ബോർഡുകൾ മാറ്റി സ്ഥാപിച്ച് രേഖാപരമായോ പശ്ചാത്തല വികസന കാര്യങ്ങളിലോ ഒന്നും ചെയ്യാത്ത അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഒ.പി ചീട്ട് എടുത്ത് സൂപ്രണ്ട് ഓഫിസിൽ തിരിച്ച് നിക്ഷേപിച്ച് പ്രതിഷേധിച്ചു. കോളേജിൽ എത്തുന്ന രോഗികൾക്കു ലഭിക്കുന്ന പ്രധാനപ്പെട്ട രേഖകളായി ഒ.പി ചീട്ട്, വൂണ്ട് സർട്ടിഫിക്കറ്റ്, ജനന മരണ സംബന്ധിച്ച അപേക്ഷ പോസ്റ്മാർട്ടം റിപ്പോർട്ടുകൾ, റഫറൽ ലെറ്ററുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇപ്പോളും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പേരിൽ തന്നെയാണ്. ഇതുമൂലം സാങ്കേതികമായി സാധാരണക്കാർക്ക് രേഖകൾക്കൊണ്ട് പോലും ബുദ്ധിമുട്ടുണ്ടാകുന്നു. താരതമ്യേന സംസ്ഥാനത്തു ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രിയുടെ സുഖമമായ നടത്തിപ്പിനെയാണ് അസ്ഥാനത്തിലുള്ള ഈ ഇടപെടൽ ബാധിച്ചത്. അതിനെതിരെയുള്ള സമര പരിപാടിയിൽ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും. സമരമുഖത്തേക് രണ്ട് ദിവസം മുൻപ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മരണപെട്ട നവജാത ശിശുവിന്റെ രക്ഷിതാവായ ബാലകൃഷ്ണൻ ഐക്യദാർഢ്യം പ്രഖ്യപിക്കുകയും തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയും ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ഷംസീർ അരണപ്പാറ, ബൈജു പുത്തൻപുരക്കൽ, അരുൺ പയ്യമ്പള്ളി, നിധിൻ തലപ്പുഴ, ജോയിസ് ജോൺ, പി.കെ ജയരാജൻ,ഗിരീഷ് കുമാർ എം.കെ ആൽഡ്രിൻ പീറ്റർ,വിപിൻ വിനോദ്, പ്രിയേഷ് തോമസ്, ആൽബിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





