മൂന്ന് മാസം കൂടുമ്പോൾ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതെന്ന് ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ ബിനിജ. രക്തദാനം പല അസുഖങ്ങളേയും തടയുന്നു. രക്തം ദാനം ചെയ്യുവാൻ എല്ലാവരും സന്നദ്ധരാകണം. തോണിച്ചാൽ മാതൃവേദിയും കെസിവൈഎമ്മും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജീവന്റെ തുള്ളി രക്തദാന ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘടാനം ചെയ്തു. എടവക പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോൺ മുഖ്യപ്രഭാഷണം നടത്തി. തോണിച്ചാൽ ഇടവക വികാരി ഫാ ജസ്റ്റിൻ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജന പ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു . ക്യാമ്പിൽ 57 പേർ രക്തദാനം നടത്തി. എല്ലാ മൂന്ന് മാസം കൂടുമ്പോഴും രക്തദാന ക്യാമ്പ് തുടരുമെന്ന് മാതൃവേദി, കെസിവൈഎം ഭാരവാഹികൾ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ