മാനന്തവാടി ശ്രീ വളളിയൂര്‍ക്കാവ് ക്ഷേത്രം ആറാട്ട് മഹോത്സവം ഇത്തവണയും ചടങ്ങുകളില്‍ മാത്രം.മാര്‍ച്ച് 15 മുതല്‍ 28 വരെയായിരിക്കും മഹോത്സവമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക.ചടങ്ങുകള്‍ മാത്രമായി നടക്കുമ്പേഴും ഭക്തജനങ്ങളുടെ എണ്ണവും പരിമിതി പെടുത്തും.ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയ ഉടന്‍ തന്നെ മടങ്ങുകയും വേണം.10 വയസിനു താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും
ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.ഉത്സവത്തിന് തുടക്കം കുറിച്ച് എടവക പാണ്ടികടവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളിപ്പ് നടക്കും. 21ന് വൈകീട്ട് കൊടിയേറ്റവും 25ന് ഒപ്പന വരവും നടക്കും.28ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ഇളനീര്‍ക്കാവ് വരവും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റിമാരായ ഏച്ചോംഗോപി , ഇ.പി. മോഹന്‍ദാസ് , എക്‌സികൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍ , കെ.എ.ശ്രീകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ