കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ ആരോഗ്യ ഏകോപന സമിതികള്‍

കോവിഡ് സാഹചര്യത്തില്‍ ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താനായി ജില്ലാ, നിയോജക മണ്ഡലതല ആരോഗ്യ ഏകോപന സമിതികള്‍ രൂപീകരിച്ചു. ജില്ലാതല ആരോഗ്യ ഏകോപന സമിതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക കണ്‍വീനറുമാണ്. ഡെപ്യൂട്ടി ഡി.എം.ഒ, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1, ജില്ലാ ഡ്രഗ് വെയര്‍ ഹൗസ് മാനേജര്‍ എന്നിവര്‍ അംഗങ്ങളാണ്.
നിയോജക മണ്ഡലതല ആരോഗ്യ ഏകോപന സമിതിയുടെ അധ്യക്ഷന്‍ വരണാധികാരിയും കണ്‍വീനര്‍ നിയുക്ത നോഡല്‍ ഓഫീസറുമായിരിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മാനന്തവാടിയില്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എം നൂന മര്‍ജ്ജയും സുല്‍ത്താന്‍ ബത്തേരിയില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മിയും കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ഡി ജോസഫ് എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം കോവിഡ് പ്രോട്ടോകോള്‍ പാലനം നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍

· തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
· തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹാള്‍, മുറി, പരിസരം എന്നിവയുടെ പ്രവേശനകവാടത്തില്‍ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ അനുയോജ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചു കൊണ്ട് ഈ ജോലി നിര്‍വഹിക്കാം.
· തിരഞ്ഞെടുപ്പ് വേളയിലുടനീളം രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
· കൈകള്‍ വൃത്തിയാക്കാന്‍ സോപ്പും വെള്ളവും സാനിറ്റൈസറും സ്ഥലത്ത് ലഭ്യമാക്കണം.
· ശാരീരിക അകലം രണ്ടു മീറ്റര്‍ പാലിക്കാവുന്ന വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
· സാധ്യമാവുന്നിടത്തെല്ലാം ജനലുകള്‍ തുറന്നിടാന്‍ കഴിയുന്ന വായുസഞ്ചാരമുള്ള വലിയ ഹാളുകള്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി കണ്ടെത്തണം. വാതിലുകളും ജനലുകളും തുറന്നിടണം. എ.സി പ്രവര്‍ത്തിപ്പിക്കരുത്.
· റിട്ടേണിങ് ഓഫീസറുടെ മുറി, പോളിംഗ് മുറി, വോട്ടെണ്ണല്‍ മുറി, കാത്തിരിപ്പ് മുറി ഉള്‍പ്പെടെയുള്ള എല്ലാ മുറികളും മറ്റ് അനുബന്ധ സ്ഥലങ്ങളും അണുവിമുക്തമാക്കണം.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ(ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.