നിയമസഭ തിരഞ്ഞെടുപ്പ് ‘വാര്‍ റൂമായി’ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തിരഞ്ഞെടുപ്പു ജോലിയിലാണ്്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ഡാറ്റാ എന്‍ട്രി, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കല്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, തിരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറികള്‍, ഫോമുകള്‍ എന്നിവ സംസ്ഥാനത്തുള്ള വിവിധ പ്രസ്സുകളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലികളില്‍ വ്യാപൃതരാണ് ഇലക്ഷന്‍ വിഭാഗം. ഇതിനു പുറമെ പെരുമാറ്റ ചട്ടം സംബന്ധിച്ച പരാതികള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവയുടേയും ഏകോപനവും ഈ കാര്യാലയത്തിലാണ് നടക്കുന്നത്.

മിക്ക ദിവസങ്ങളിലും രാത്രി വൈകുവോളം ജോലി ചെയ്താണ് ഓരോ ജീവനക്കാരനും വീടുകളിലേക്ക് മടങ്ങുന്നത്. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ.രവികുമാര്‍, സീനിയര്‍ സൂപ്രണ്ടുമാരായ കെ. മനോജ്കുമാര്‍, ഇ.സുരേഷ്ബാബു, ജൂനിയര്‍ സൂപ്രണ്ട് ടോമിച്ചന്‍ ആന്റണി എന്നിവരുടെ പൂര്‍ണ പിന്തുണയും ജീവനക്കാര്‍ക്കുണ്ട്. യാതൊരു പരാതികള്‍ക്കും ഇടനല്‍കാതെ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി

എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍; വിപ്ലവം സൃഷ്‌ടിക്കാന്‍ ഗൂഗിളിന്‍റെ ഐസോമോർഫിക് ലാബ്‌സ്

ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുത്തന്‍ രീതി

തിരുവനന്തപുരം: തത്ക്കാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ, ജമ്മുകശ്മീര്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഉജിത് സിംഗാള്‍

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.