സ്‌കോള്‍ കേരള -മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സുകള്‍ക്ക് മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് പ്രവേശനം വേണ്ടവര്‍ എല്ലാ രേഖകള്‍ സഹിതം സ്‌കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വി. എച്ച്. എസ്. ഇ. അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് പ്രവേശനം നേടാനുള്ളവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2 ദിവസത്തിനകം രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :0471-2342950

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





