തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റി മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷകർക്കും തൊഴിലാളികൾക്കും എതിരായി മുലധന ശക്തികളുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് കേന്ദ്ര-കേരള സർക്കാരുകൾ പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പ്പര്യം മറന്നുകൊണ്ട് അദാനിക്കും അംബാനിക്കും വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ. റെജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം. വേണുഗോപാൽ, പി.വി.ജോർജ്, എം.ജി.ബിജു, എം.പി.ശശികുമാർ, ബേബി തുരുത്തിയിൽ, വിനോദ് തോട്ടത്തിൽ, ഷിജു സെബാസ്റ്റ്യൻ, അസിസ് വാളാട്, ജോർജ് പടക്കുട്ടിൽ ഡന്നിസൻ കണിയാരം, സണ്ണി ചാലിൽ എന്നിവർ പ്രസംഗിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





