ബഫർ സോൺ പിൻവലിക്കൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം:കെ.സി.വൈ.എം

കേരളത്തിലെ മലയോര പ്രദേശങ്ങളെ ഒരു പോലെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ബഫർ സോൺ കരട് വിജ്ഞാപനം ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ബഫർ സോൺ പ്രഖ്യാപനത്തിൽ പെടുന്നത്.ഈ പ്രഖ്യാപനം നിലവിൽ വരുന്ന സാഹചര്യമുണ്ടായാൽ വന്യമൃഗശല്യത്താൽ വലയുന്ന വയനാടൽ ജനത കൂടുതൽ ദുരിതത്തിലേക്ക് ആണ് അകപ്പെടുന്നത് . ഇതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നു . എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ബഫർ സോണിനെതിരെ ശബ്ദമുയർത്താതിരിക്കുന്നത് ആശങ്കയുളവാക്കുന്നു. ജനജീവിതം സുരക്ഷിതമാക്കുന്നതിന് മുന്നിൽ നിൽക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ സാധാരണക്കാരൻ്റെ ജീവനെ സാരമായി ബാധിക്കുന്ന ഈ പ്രഖ്യാപനത്തെ കൈയ്യും കെട്ടി നോക്കിയിരിക്കുന്നത് അതീവ ഖേദകരവുമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി വിലയിരുത്തി.

രാഷ്ട്രീയ നേതൃത്വങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമ്പോൾ പ്രവർത്തന പട്ടികയിൽ ബഫർ സോൺ പിൻവലിക്കുന്ന ഉറപ്പുള്ള വാഗ്ദാനം ഉൾപ്പെടുത്തണമെന്നും, ഇല്ലായെങ്കിൽ അത് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ ഭേദമന്യേ പ്രതികൂലമായി ബാധിക്കുമെന്നും പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാതടത്തിൽ പ്രതികരിച്ചു.
ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, വൈസ് പ്രസിഡൻ്റ് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുകുഴി, സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ,കോർഡിനേറ്റർ ജിജിന കറുത്തേടത്ത് ,ആനിമേറ്റർ സി. സാലി സിഎംസി എന്നിവർ സംസാരിച്ചു.

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

ബാംബൂ വില്ലേജിലെ സംരംഭകർ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ,

ഷോർട്ട് ഫിലിം മത്സരം

മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ്

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *