ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴക്കും’ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. കുറ്റ്യാടി പ്രദേശത്ത് വെള്ളംകയറി. തൊട്ടില്‍പ്പാലത്ത് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തും, തൃശൂരും,ഇടുക്കിയിലും കോട്ടയത്തും രാത്രിമുതല്‍ മഴയ്ക്ക് ശമനമുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, തൃശൂര്‍ , എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറയിപ്പുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനടുത്തുള്ള തുരങ്കത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള