തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി.

സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേവയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനു മുമ്പ് തെക്കേവയനാട്ടില്‍ പക്ഷി സര്‍വേ നടന്നത്.
വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്നു 6,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയുന്ന മലത്തലപ്പുകളില്‍(ആകാശദ്വീപ്)മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബാണാസുര ചിലപ്പന്‍ പക്ഷിയുടെ ആവാസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. 15 തരം പരുന്തുകളെയും ഏഴിനം മൂങ്ങകളെയും 11 തരം പാറ്റപിടിയന്‍മാരെയും എട്ടിനം ചിലപ്പന്‍ പക്ഷികളെയും ഏഴുതരം മരംകൊത്തികളെയും സര്‍വേയില്‍ കണ്ടത്തിയതായി സൗത്ത് വയനാട് ഡി.എഫ്.ഒ. പി.രഞ്ജിത്ത്കുമാര്‍, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് എന്നിവര്‍ പറഞ്ഞു.
തെക്കേവയനാട്ടില്‍ ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ മണ്ടമലയില്‍ കാണാനായി. ഏഷ്യന്‍ ബ്രൗണ്‍ ഫ്ളൈക്യാച്ചര്‍ പക്ഷിയുടെ പ്രജനനത്തിനും സര്‍വേ ടീം സാക്ഷികളായി. പൊതുവേ മധ്യ ഇന്ത്യയില്‍ മാത്രം കൂടുകൂട്ടുന്ന ഈ പക്ഷി വയനാട്ടില്‍ കൂടുവച്ചത് അദ്ഭുതപ്പെടുത്തിയെന്നു സര്‍വേ ടീം അംഗങ്ങള്‍ പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളില്‍ 13 ഇനങ്ങളെയും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും തെക്കന്‍ വയനാട്ടിലെ കാടുകളില്‍ കണ്ടെത്തി. ചെമ്പന്‍ ഏറിയന്‍, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങന്‍, നെല്‍ പൊട്ടന്‍ എന്നിവയും കണ്ടെത്തിയ പക്ഷി ഇനങ്ങളില്‍ ഉള്‍പ്പെടും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ സര്‍വേയില്‍ 40 പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ റേഞ്ച് ഓഫീസര്‍മാരായ ഷമീര്‍, ശശികുമാര്‍,കെ.ജെ.ജോസ്, പക്ഷി നിരീക്ഷകരായ ലതിക, ഷാഹില്‍, ഹിറാഷ്, കൃഷ്ണമൂര്‍ത്തി, കെ.ജി.ദിലീപ്, ആര്‍.എല്‍. രതീഷ്, ഇ.എസ്.പ്രവീണ്‍, കെ.മനോജ്, നോവല്‍, മുജീബ്, കിരണ്‍, ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.