പുൽപ്പള്ളി:- വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, ബഫർ സോണിനെതിരെ ഇ-മെയിൽ കാമ്പൈൻ ആരംഭിച്ചു. വയനാടൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഹിഡൺ അജണ്ട നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും, ഇതിനായി കർഷകരുടെ കൂട്ടായ പ്രതിഷേധം അധികൃതരെ അറിയിക്കുവാനുള്ള ഇമെയിൽ കാമ്പൈനിൽ ജനങ്ങൾ ഒറ്റക്കെട്ടായി പങ്കാളികളാവണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ചീയമ്പം 56-ൽ നടന്ന കാമ്പയിൻ ബാബു നമ്പുടാകം ഉദ്ഘാടനം ചെയ്തു. ജോയി മണ്ണാർതോട്ടം, സിബി തേക്കുമല, ടോമി നെടുങ്കൊമ്പിൽ , റെജി നമ്പുടാകം , ഷിജി കേളകത്ത് തുടങ്ങിയവർ നേതൃത്വം നല്കി.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







