മാനന്തവാടി : ഇടത് വലത് ഒത്ത് തീർപ്പ് മുന്നണികൾക്കെതിരെ ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജനം വിലയിരുത്തുമെന്ന് എൻ ഡി എ ജില്ല കൺവീനർ സജി ശങ്കർ അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലത്തിന്റെ എൻ.ഡി.എ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല ആശുപത്രിയുടെ ബോർഡ് മെഡി: കോളേജ് എന്നാക്കി മാറ്റിയത് കൊണ്ട് മാത്രം വയനാട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. കോടിക്കണക്കിന് രൂപയാണ് വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. നിരവധി ജനക്ഷേമ പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കി. ഇതിന്റെ എല്ലാം ഉപയോക്തക്കളായ ജനങ്ങൾ എൻ.ഡി.എ ക്ക് അനുകൂലമായി ചിന്തിക്കും. ഇതെല്ലാം എൻ.ഡി.എക്ക് അനുകൂല ഘടകങ്ങളാണ്.
ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം ശിൽപ്പശാലക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മാരായ കെ. മോഹൻദാസ് , പ്രശാന്ത് മല വയൽ, ലക്ഷ്മി കക്കോട്ടറ, ഇ മാധവൻ, പി.എം അരവിന്ദൻ ,സുരേഷ് കെ.ജി, ബിന്ദു വിജയകുമാർ ,വിജയൻ കൂവണ ജിതിൻ ഭാനു എന്നിവർ സംസാരിച്ചു.