പി.കെ ജയലക്ഷ്മി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ഉച്ചക്ക് ഒരു മണിയോടെയാണ് വരണാധികാരിയായ മാനന്തവാടി സബ് കലക്ടർ  വികൽപ്പ് ഭരദ്വാജ് മുമ്പാകെ    പത്രിക സമർപ്പിച്ചത്.   രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി കെ. അസ്മത്ത്, കൺവീനർ സി. അബ്ദുൾ അഷറഫ് എന്നിവർകൊപ്പമാണ് ജയലക്ഷ്മി പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും യു.ഡി.എഫ്. നേതാക്കളൊടൊപ്പം പ്രകടനമായെത്തി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രകടനം.

യു.ഡി.എഫ്. ഡമ്മി സ്ഥാനാർത്ഥിയായ ടി.കെ.ഗോപി വെള്ളിയാഴ്ച പത്രിക നൽകും. രാവിലെ പഴശ്ശി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി മൈസൂർ റോഡിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും കഴിഞ്ഞാണ് ജയലക്ഷ്മി പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ചയോടെ യു.ഡി. എഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാകും .മൂന്നാം തവണയാണ് ജയലക്ഷ്മി നിയമ സഭയിലേക്ക് മൽസരിക്കുന്നത്. ഇത്തവണ വിജയം ഉറപ്പാണന്നും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണന്നും യു.ഡി.എഫ്. പ്രവർത്തകർ ആത്മ വിശ്വാസത്തിലാണെന്നും പത്രിക സമർപ്പിച്ച ശേഷം ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പഴുതടച്ചുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കിയതായി യു.ഡി.എഫ്. ഭാരവാഹികളും പറഞ്ഞു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.