നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് പദ്ധതിയുടെ ഭാഗമായി ബുള്ളറ്റ് റാലി നടത്തി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള റാലി ഫ്ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ബുള്ളറ്റ് റാലി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചു. എന്റെ നാടിന് എന്റെ വോട്ട് എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് സ്വീപിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. സിഗ്നേച്ചര്‍ ക്യാമ്പയിന്‍, കലാ കായിക മത്സരങ്ങള്‍, നാടന്‍ കലാ അവതരണം, സൈക്കിള്‍ റാലി തുടങ്ങിയ വിവിധ പരിപാടികള്‍ ഇതിനോടകം ജില്ലയില്‍ നടന്നു. ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ്ങ്, ജില്ലാ പ്ലാനിംഗ് ഇന്‍ച്ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







