വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം

വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിനു തയാറാവാതെ ഭാര്യ. ഇത്രയും നാൾ കഴിഞ്ഞിട്ടും ഭർത്താവിന്റെ അരികിലേക്ക് വരാൻ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാൾ മുതൽ യുവതി അകൽച്ച പ്രകടിപ്പിക്കാൻ ആരംഭിച്ചിരുന്നു

മുറിയിൽ ഭർത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവർ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭർത്താവ് കരുതിയത്. പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും കാര്യങ്ങൾക്കു മാറ്റമൊന്നുമുണ്ടായില്ല. പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്‌ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്.

ഉത്തർപ്രദേശിലെ മുസാഫർനഗർ എന്ന സ്ഥലത്താണ് സംഭവം. ഭാര്യയുടെ അകൽച്ചയിൽ അത്യന്തം വിഷമം തോന്നിയ യുവാവ് ഒടുവിൽ അവരെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. തന്നിൽ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹം.

പരിശോധനയിൽ യുവതി ട്രാൻസ്‌ജെൻഡർ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരാതിപ്പെട്ടാൽ കേസ് കൊടുക്കുമെന്നായി യുവതി. യുവാവിന്റെ വീട്ടുകാർ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല.

യുവാവ് കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. പക്ഷെ ഇക്കാര്യം അറിഞ്ഞ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

എന്നാൽ അപ്പോഴേക്കും കുടുംബാംഗങ്ങൾ ഇടപെട്ട് മകൻ വഞ്ചിതനായി എന്ന കാര്യം പോലീസിനെ ബോധിപ്പിക്കുകയുണ്ടായി. ഇക്കാര്യങ്ങൾ അവർ പോലീസിനെ പറഞ്ഞ് ധരിപ്പിക്കുകയും ചെയ്തു.

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്

മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് ഡിസംബര്‍ 9,11 തിയതികളില്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തിയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം,

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ

കണ്ടന്റ് റൈറ്റിങ് കോഴ്സ് പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കണ്ടന്റ് റൈറ്റിങ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 5085 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669, 7306159442 Facebook Twitter WhatsApp

ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ടീമിനുള്ള സെലക്ഷൻ 15ന്

ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ സെലക്ഷൻ നവംബർ 15ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.