ജയ്പുർ: തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പുരുഷ നഴ്സ് പോലീസ് പിടിയിൽ.
ജയ്പുരിലെ ഷാൽബി ആശുപത്രിയിലാണ് സംഭവം. യുവതി അർധബോധാവസ്ഥയിലായിരുന്നുവെങ്കിലും പീഡനശ്രമം ചെറുത്തതായി പൊലീസ് പറഞ്ഞു. സർജറിക്ക് ശേഷം നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു യുവതിക്ക് പീഡനം നേരിടേണ്ടി വന്നത്.
യുവതിയെ കെട്ടിയിട്ട്, വായിൽ തുണി കുത്തി തിരുകിയാണ് പീഡനത്തിനിരയാക്കിയതെന്ന് ഹിന്ദി ദിനപത്രമായ ഡൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം രാവിലെ യുവതി ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പൊലീസ് നഴ്സിനെ ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു.








