നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും കടത്ത് തടയുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ കേരള-കർണ്ണാടക എക്സൈസ് സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ വയനാട് അസി. എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഡി സതീശൻ, എക്സൈസ് ഇൻസ്പെക്ടർ ഡി.വി ജയപ്രകാശ്,ചാമരാജ് നഗർ ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് രമേഷ് പി, എക്സൈസ് ഇൻസ്പെക്ടർ ചൽവരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, സുമിത്ര, നന്ദിനി എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.







