നിയമസഭാ ഇലക്ഷനോട് അനുബന്ധിച്ച് വെള്ളമുണ്ട പോലിസും എക്സൈസ് വകുപ്പും ചേർന്ന് മൊതക്കര ഭാഗത്ത് സംയുക്തമായി നടത്തിയ പരിശോധനയിൽ മല്ലിശ്ശേരിക്കുന്ന് കോളനിയുടെ പരിസരത്ത് ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 10 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിക്കുകയും വെള്ളമുണ്ട പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെള്ളമുണ്ട സബ് ഇൻസ്പെക്ടർ ജാൻസി മാത്യൂവിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിൽ സിവിൽ പോലിസ് ഓഫിസർമാരായ ബിജു, റോബിൻ,കാസിം എന്നിവരും ഉണ്ടായിരുന്നു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







