അവശ്യ സേവന വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലും, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ട്രൈസം ഹാളിലും, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് അതത് നിയോജക മണ്ഡലത്തിലെ കേന്ദ്രത്തില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വോട്ട് രേഖപ്പെടുത്താം.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







